കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു




കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് വീട്ടിൽ ബഷീർ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം. ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.


ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വിവിധ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശമുണ്ടായി. തലശ്ശേ രി താലൂക്കിൽ ഒരു വീട് പൂർണമായും ര ണ്ട് വീടുകൾ ഭാഗികമായും തകർന്നു. പ ടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് പൂർണമായും തകർന്നത്. തളിപ്പറമ്പ്, പ യ്യന്നൂർ താലൂക്കുകളിൽ ഓരോ വീടുക ൾ ഭാഗികമായി തകർന്നു. മരം കടപുഴ കി വീണ് കണ്ണൂർ ഗവ. മെഡിക്കൽ കോ ളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുര തക ർന്നു.

Post a Comment

Previous Post Next Post