നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് അപകടം.. വൈദികൻ മരിച്ചു തിരുവനന്തപുരം: നെല്ലിമൂടിനു സമീപം കണ്ണറവിളയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് വൈദികൻ മരിച്ചു. സി.എസ്.ഐ തിരുപുറം സഭയിലെ വൈദികൻ ഷാജി ജോൺ(45) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുവച്ചു തന്നെ വൈദികൻ മരിച്ചെന്നാണു വിവരം.


നെടുമങ്ങാട്, വെസ്റ്റ് മൗണ്ട്, കൊറ്റംപള്ളി , കുറുവിലാഞ്ചൽ തുടങ്ങിയ സഭകളിൽ ശുശ്രൂഷകനായിരുന്നു ഷാജി ജോൺ. പരേതനായ കുഞ്ഞുകൃഷ്ണന്റെയും സാം ഹെപ്സി ബായിയുടെയും മകനാണ്. ഭാര്യ: പരേതയായ ആഷ എൽ. സ്റ്റീഫൻ. മക്കൾ: ആഷിൻ എസ്. ജോൺ ( വിദ്യാർഥി), ആഷ്ന എസ്. ജോൺ (വിദ്യാർഥിനി). സഹോദരങ്ങൾ: സാം കെ. ജോൺ (അസി. അഡ്മിനിസ്ട്രറ്റീവ് ഓഫീസർ, സിഎസ്ഐ മഹായിടവക ഓഫീസ്), ഷീബ ജോൺ.

Post a Comment

Previous Post Next Post