ആലപ്പുഴ: മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബിജു വാഹനാപകടത്തിൽ മരിച്ചു. മാരാരിക്കുളം കളിത്തട്ടിന് സമീപം പുലർച്ചെയോടെയായിരുന്നു അപകടം.
ഇദ്ദേഹം സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചയിലേയ്ക്ക് മാറ്റി.
ഭാര്യ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഗൗരികാർത്തിക. വിദ്യാർഥിയായ ഭുവൻ ഏക മകനാണ്
