തെരുവുനായകള്‍ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

 


വടകര: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം.


ഒരു കൂട്ടം തെരുവു നായകള്‍ റോഡിന് കുറുകെ ചാടിയപ്പോള്‍ ഓട്ടോയിലിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ 

രക്ഷിക്കാനായില്ല.സി.ഐ.ടി.യു. ഹാർബർ സെക്ഷൻ സെക്രട്ടറിയും, പ്രദേശത്തെ സജീവ സാമൂഹിക പ്രവർത്തകനുമാണ് . മൃതദേഹം വടകര ഗവഃ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ഭാര്യ: നിഷ മകൻ: അനുനന്ദ് സഹോദരങ്ങൾ: രാജീവൻ, സജിനി, ഗീത,അനിത, ബേബി സജീവൻ. പരേതരായ കരുണന്റെയും ആലീസിന്റെയും മകനാണ് .സംസ്കാരം വെളളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്


Post a Comment

Previous Post Next Post