ബെംഗളൂരുവിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്:കാർ ഡിവൈഡറിൽ ഇടിച്ച്മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകള്‍ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

യുവതി ഉൾപ്പെടെ നാലു പേർക്ക് പരുക്ക്‌ 

ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ചന്നപട്ടണയ്ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ

Post a Comment

Previous Post Next Post