തിരുവനന്തപുരം ശ്രീകാര്യം: കെഎസ്‌ആര്‍ടിസി ബസിന്‍റെ പിന്നില്‍ മറ്റൊരു ബസ് ഇടിച്ചു പത്ത് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി മഞ്ജു കുമാരി (46), ആറ്റിങ്ങല്‍ സ്വദേശി സുനിത ( 52 ), പാരിപ്പള്ളി സ്വദേശി സജുകുമാര്‍ (47), കൊല്ലം സ്വദേശികളായ സരസമ്മ (67), ശശിധരൻ (71), സി.കെ. സോമരാജൻ (72 ), കടവിള സ്വദേശികളായ ഓമനയമ്മ (68), അനൂപ് (30), നഗരൂര്‍ സ്വദേശി നിമിത (48), വള്ളികുന്നും സ്വദേശി വിജയൻപിള്ള (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചാവടിമുക്കിനു സമീപമായിരുന്നു അപകടം. ആറ്റിങ്ങല്‍ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്കുവന്ന, ബസിനുപുറകില്‍ കൊല്ലം ഭാഗത്തുനിന്നുവന്ന ബസ് ഇടിക്കുകയായിരുന്നു.
