കൊച്ചി അങ്കമാലി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നെടുമ്ബാശ്ശേരി വലിയവാപ്പലശേരി തുരുത്ത് കോലിച്ചോടം പുതിയേടത്ത് വീട്ടില്‍ പരേതനായ കുമാരന്റെ മകൻ രതീഷാണ് (40) മരിച്ചത്.
വിമാനത്താവളത്തിന് സമീപത്തെ ഓട്ടോ സ്റ്റാൻഡില ഡ്രൈവറായിരുന്നു രതീഷ്. ചൊവ്വാഴ്ച രാവിലെ അത്താണിയിലേക്ക് വരുമ്ബോള്‍ പിന്നില്‍ അമിത വേഗതയിലെത്തിയ ബൈക്ക് ഓട്ടോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ രതീഷ് റോഡില്‍ തലതല്ലി വീഴുകയായിരുന്നു.
അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സ്പീഡ് റെയ്സിന്റെ വിഡിയോ ചിത്രീകരിക്കുകയായിരുന്ന ബൈക്കുകളിലൊന്നാണ് ഓട്ടോയില്‍ ഇടിച്ചതെന്ന് സൂചന. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തില്‍.വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കപ്രശ്ശേരി എസ്.എൻ.ഡി.പി ശ്മശാനത്തില്‍.
