കൊട്ടാരക്കര: തമിഴ്നാട്ടില്‍ നിന്നും കരിയ്ക്കും കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടമുണ്ടായി. ആര്‍ക്കും പരിക്കില്ല.
ഇന്നലെ പുലര്‍ച്ചെ എം സി റോഡില്‍ സദാനന്ദപുരത്തിനു സമീപമായിരുന്നു അപകടം. എതിര്‍ദിശയില്‍ നിന്നും വന്ന വാഹനം ലൈറ്റ് ഡിമ്മാക്കാത്തതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു കരിയ്ക്ക് ലോറി
സ്ഥിരം അപകടമേഖലയാണ് ഈ ഭാഗം. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് അപകടങ്ങളുടെ തോത് വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.