തിരുവനന്തപുരം വിഴിഞ്ഞം: കോവളം-കാരോട് ബെെപാസില്‍ പയറുംമൂട് ഭാഗത്തുണ്ടായ കാര്‍ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വട്ടിയൂര്‍ക്കാവ് സ്വദേശി അര്‍ജുൻ സൂരജിനാണ് പരിക്കേറ്റത്.
കാലിന് സാരമായി പരിക്കേറ്റ അര്‍ജുനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 7.50ഓടെയാണ് അപകടം.. കോവളം ഭാഗത്ത് നിന്നും പൂവാറിലേക്ക് പോകുകയായിരുന്ന അര്‍ജുൻ സൂരജ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ദിശാബാേര്‍ഡ് സ്ഥാപിച്ചിരുന്ന കൂറ്റൻ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു.