ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ ജനലിലൂടെ തല പുറത്തേക്കിട്ടു; മറ്റൊരു വാഹനം ഇടിച്ചു; തല തകർന്ന് 20കാരിക്ക് ദാരുണാന്ത്യംന്യൂഡൽഹി: ഡൽഹിയിൽ ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങളുടെ ഇടയിൽപെട്ട് തല തകർന്നാണ് മരണം. ഉത്തർപ്രദേശിലെ പ്രതാപദഡ് സ്വദേശിയായ ബാബ്ലി (20) ആണ് മരിച്ചത്. ഛർദ്ദിക്കാൻ തോന്നിയപ്പോൾ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട യുവതിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 


കശ്മീരി ഗേറ്റ് ബസ് സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയ ബാബ്ലി ലുഥിയാനയിലേക്കുള്ള യാത്രയിലായിരുന്നു. ബസിൽ യുവതിക്കൊപ്പം സഹോദരിയും കുടുംബവും ഉണ്ടായിരുന്നു. സഹോദരിയും ഭർത്താവും മൂന്ന് കുട്ടികളുമാണ് ബാബ്ലിക്കൊപ്പമുണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post