തടി കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ചു 4പേർക്ക് പരിക്ക്



 അങ്കമാലി: എം.സി റോഡില്‍ അങ്കമാലി നായത്തോട് കവലയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കാലടിഭാഗത്തുനിന്നുവന്ന കാര്‍ എതിരെവന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന കണ്ണൂര്‍ അലഗനാല്‍വീട്ടില്‍ സന്തോഷ് ജോര്‍ജ് (35), പുത്തൻചിറ വാത്തക്കാടൻവീട്ടില്‍ മില്‍ന മരിയ ജോസ് (28), അലഗനാല്‍ വീട്ടില്‍ സിസിലി (58), പുത്തൻചിറ വാത്തക്കാടൻ വീട്ടില്‍ ഷീജ ജോസ് (54) എന്നിവര്‍ക്കാണ് പരിക്കറ്റത്. ഇന്നലെ രാവിലെ 10.40ന് നായത്തോട് കവലയിലുള്ള റേഷൻകടയ്ക്ക് മുന്നിലായിരുന്നു അപകടം.


ലോറി തടിക്കഷണങ്ങള്‍ കയറ്റി പെരുമ്ബാവൂര്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ലോറി പെട്ടെന്ന് വെട്ടിച്ചതിനെത്തുടര്‍ന്ന് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ പോസ്റ്റ് ഒടിഞ്ഞു. പോസ്റ്റില്‍ ഇടിച്ചില്ലായിരുന്നുവെങ്കില്‍ സമീപത്തെ തട്ടുകയിലേയ്ക്ക് ഇടിച്ചുകയറി കൂടുതല്‍ അപകടമുണ്ടാകുമായിരുന്നു. റോഡരികില്‍ വച്ചിരുന്ന സ്‌കൂട്ടറിനും കേടുപാടുണ്ട്. കാറും ലോറിയുടെ മുൻഭാഗവും അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റവരെ അങ്കമാലി ലിറ്റില്‍

ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Previous Post Next Post