കെ.എസ്.ആർ.ടി.സി ബസ് തടി കയറ്റിവന്ന ലോറിയിലും മിനി ലോറിയിലും ഇടിച്ച് അപകടം.. 5 പേർക്ക് പരിക്ക്

 


കൊല്ലം: ദേശീയ പാതയിൽ നീണ്ടകര പരിമണത്ത് കെ.എസ്.ആർ.ടി.സി വോൾവോ ബസും തടി കയറ്റിവന്ന ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. മിനിലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രി, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.


തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനിലോറിയിൽ തട്ടിയ ശേഷം എതിരെ തടി കയറ്റിവന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. മിനിലോറി സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞു. ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചവറ പൊലീസ്, അഗ്നിശമന സേന എന്നിവർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post