തൃശ്ശൂർ പെരുമ്പിലാവ്: അക്കിക്കാവിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പുന്നയൂർക്കുളം ആറ്റുപുറം സ്വദേശിയായ അയിനിക്കൽ വീട്ടിൽ കാബിൽ (16), പുന്നയൂർ കൂളിയാട്ട് വീട്ടിൽ അനസ് (21), കൂട്ടത്തറയിൽ വീട്ടിൽ ദിൽഷാദ് (23), കൂട്ടത്തറയിൽ വീട്ടിൽ നിഷാദ് (24), പുന്നയൂർ കൂളിയാട്ട് വീട്ടിൽ മുസ്തഫ (16) എന്നിവർക്കാണ് പരിക്കേറ്റത്.
തിപ്പല്ലിശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിൽ ഇടിച്ചാണ് 5 പേർക്ക് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇന്നലെ രാത്രി 12. 30 ഓടെയാണ് സംഭവം. തിപ്പല്ലിശ്ശേരി ഭാഗത്ത് നിന്നും വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് അക്കികാവ് ഭാഗത്തേക്ക് തിരിച്ചുപോവുകയായിരുന്ന അഞ്ചംഗ സംഗമാണ് കാറിൽ ഉണ്ടായിരുന്നത്. പുത്തൻകുളം ഗ്രൗണ്ടിന് സമീപത്തെ വളവിലാണ് സംഭവം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും, പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുന്നംകുളത്തെ മലങ്കര ആശുപത്രി, തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. മേഖലയിൽ കഴിഞ്ഞ മാസവും ഇതേ പടവിൽ സ്ഥിതി ചെയുന്ന ഇലക്ട്രിക്ക് പോസ്റ്റ് നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചിരുന്നു. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് നാട്ടുക്കാർ ആരോപിച്ചു.
