ദേശീയപാത 66 വെട്ടിച്ചിറ കരിപ്പോളിൽ മധ്യവയസ്കനെ കാർ ഇടിച്ചു തെറിപ്പിച്ചു



വളാഞ്ചേരി: ദേശീയപാത 66 കരിപ്പോളിൽ റോഡരികിൽ നിൽക്കുകയായിരുന്ന മധ്യവയസ്കനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് 5.58 നായിരുന്നു സംഭവം.അപകടത്തിൽ 67 വയസ്സുള്ള കുഞ്ഞാലി എന്നയാളെ കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ 

പ്രവേശിപ്പിച്ചു.  തലയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് നിലവിൽ സി.ടി.ഐ സ്ക്യാനിനു വിധേയമാക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി 

വെട്ടിച്ചിറ ഭാഗത്തു നിന്നും വരികയായിരുന്ന മാരുതി ആൾട്ടോ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.

Post a Comment

Previous Post Next Post