പെരുമ്പടപ്പ് : മലപ്പുറം പെരുമ്പടപ്പിൽ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. പെരുമ്പടപ്പ് ചെറവല്ലൂർ ആമയം സ്വദേശി നമ്പറാത്ത് ഹൈദ്രോസ് കുട്ടി മകൻ മുഹമ്മദ് ഷാഫി (42) ആണ് വെടിയേറ്റ് മരിച്ചത്.
സുഹൃത്ത് സജീവിന്റെ വീട്ടിൽ സംസാരിച്ചിരിക്കുന്നതിനിടെ സജീവിന്റെ കയ്യിലുണ്ടായിരുന്ന എയർ ഗണിൽ നിന്നും അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വെടിയേറ്റ ഉടൻ തന്നെ ഷാഫിയെ സുഹൃത്തുക്കൾ ചേർന്ന് പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
