നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

 


കണ്ണൂർ എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിടുന്നു സംഭവം.

നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.


വളരെ ബുദ്ധിമുട്ടിയാണ് സഹലിനെ പുറത്തെടുത്ത്. സംഭവസ്ഥലത്ത് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ചത്.


സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Post a Comment

Previous Post Next Post