അമ്പലപ്പുഴ: സ്കുട്ടറിലിടിച്ച് നിയന്ത്രണം തെറ്റിയ കാർ നടന്നു പോകുകയായിരുന്ന 3 പേരെ ഇടിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ഭാഗത്ത് വൈകിട്ട് 5:30 ഓടെ ആയിരുന്നു അപകടം. സംഭവത്തിൽ 6 പേർക്ക് പരിക്ക്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരനായ ആലപ്പുഴ സ്വദേശി ജോസിൻ ജോസഫ് (28), കാർ യാത്രക്കാരായ വനജ, നിഷ, നടന്നു പോകുകയായിരുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസ് ആയ സുവർണ, സ്വാതി, വീണ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അമ്പലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാറും എതിർദിശയിൽ വന്ന സ്കൂട്ടറും കൂട്ടിമുട്ടി നിയന്ത്രണം തെറ്റിയ കാർ നടന്നു പോകുകയായിരുന്നവരെയും ഇടിക്കുകയായിരുന്നു. അപകടത്തിൽ സുവർണയുടെ കാൽ ഒടിഞ്ഞു
