വയനാട് മാനന്തവാടി :
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴുപേർക്ക് പരുക്കേറ്റു. ബത്തേരി- പനമരം റൂട്ടിൽ സിസിക്ക് സമീപത്താണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം. നടവയൽ സ്വദേശി ഇടശേരിയിൽ മാത്യു, ഇദ്ദേഹത്തിന്റെ ഭാര്യ ജയ, മകൻ ജിതിൻ, സഹോദരിയുടെ മകൻ അമൽ, പൂതാടി മേലുപുറത്ത് നാരായണൻ, മകൾ മൃദുല അമ്പലവയൽ കോട്ടക്കൽ രാജഷ് എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറും പനമരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപെട്ടത്.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100
