കോഴിക്കോട് പേരാമ്ബ്രയില്‍ വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണ് അപകടം

 




കോഴിക്കോട്  പേരാമ്ബ്ര സംസ്ഥാന പാതയില്‍ കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരം പൊട്ടിവീണ് അപകടം .

ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് അപകടം സംഭവിച്ചത് . കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്ക്‌അപ്പ് വാഹനത്തിന്റെ മുകളിലേക്ക് മരം പൊട്ടി വീഴുകയായിരുന്നു .


പേരാമ്ബ്രയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ച്‌ മാറ്റി. ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Post a Comment

Previous Post Next Post