ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു; 27 പേർക്ക് പരിക്ക്



ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഉത്തർകാശി ജില്ലയിലാണ് സംഭവം.


ഗംഗോത്രി സന്ദർശിച്ച് മടങ്ങിയ ഗുജറാത്ത് തീർഥാടകരാണ് അപകടത്തിൽപെട്ടത്. ഗംഗനാനിയി ൽ വച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സാ ഉറപ്പാക്കാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശിച്ചു. സംസ്ഥാന ,ദേശീയ ദുരന്ത നിവാരണ സേനകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post