നീലേശ്വരത്ത് കടലിൽ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു



കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് രണ്ട് യുവാക്കൾ കടലിൽ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. ഞണ്ട് പിടിക്കുന്നതിനുവേണ്ടിയാണ് ഇവർ കടലിൽ ഇറങ്ങിയത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി കടലിൽ ഇറങ്ങിയപ്പോഴാണ് സനീഷ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post