പാലക്കാട് ആലത്തൂർ കുനിശ്ശേരി: നാഗര്‍കോവിലില്‍ ഫുട്ബാള്‍ ടര്‍ഫ് നിര്‍മാണത്തിനിടെ മുകളില്‍നിന്ന് വീണ് കുനിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു.
ആനക്കാംപറമ്ബില്‍ വാസുദേവന്റെ മകൻ അരുണാണ് (22) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.
പോസ്റ്റ്മോര്‍ട്ടം നടപടിക്കുശേഷം മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ എരിമയൂര്‍ ചുള്ളിമടയിലെ വാതകശ്മശാനത്തില്‍ സംസ്കരിക്കും. വെല്‍ഡിങ് തൊഴിലാളിയായിരുന്നു. കരാറുകാരുടെ കീഴില്‍ ജോലിക്കായി ഒരുമാസം മുമ്ബാണ് വീട്ടില്‍നിന്ന് പോയത്. മാതാവ്: പ്രിയ. സഹോദരി: അമൃത.
