കാസർകോട് പാലാവയല്‍: പിക്കപ്പ് വാനില്‍ നിന്ന് ലോറിയിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി മരത്തടികള്‍ ദേഹത്തുവീണ് അതിഥി തൊഴിലാളി മരിച്ചു.
പാലാവയലില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ബിമല്‍ അഭയങ്കാര്‍ (25) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മലാങ്കടവില്‍ വച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബിമലിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.