ബൈക്കിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവിന് ഗുരുതര പരിക്ക്.



  തൃശ്ശൂർ മന്ദലാംകുന്ന്:

പൊന്നാനി ദേശീയപാത മന്ദലാംകുന്ന് എടയൂരിൽ വെച്ച് ഇന്ന് പുലർച്ചെ 3.30 ഓടെയാണ് വെളിയങ്കോട് കിണർ സ്വദേശിയായ വടക്കേപുറത്ത് ഫായിസ് (28) എന്ന യുവാവിനെ ഒരു സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.ഗുരുവായൂരിൽ നിന്നും വെളിയങ്കോട്ടെക്ക് ഓട്ടോറിക്ഷയിൽ വരികയായിരുന്ന ഫായിസിനെ ബൈക്കിൽ പിൻതുടർന്നെത്തിയ അജ്ഞാത സംഘം ഓട്ടോറിക്ഷ തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയാരുന്നു.

 ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫായിസിനെ അകലാട് മൂന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


 വി - കെയർ ആംബുലൻസ്

 93 888 38 999

 75 102 103 92


Post a Comment

Previous Post Next Post