ആശുപത്രിയില്‍ നിന്നു കാണാതായ ആളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി



കാസർകോട്  കുമ്പള: ആശുപത്രിയില്‍ നിന്നു കാണാതായ ആളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസുപ്രായം തോന്നിക്കുന്ന ചൂണ്ടന്‍ എന്ന പേരുള്ള ആളാണ് മരിച്ചത്. ഇയാളുടെ സ്വദേശം ഏതാണെന്നു വ്യക്തമല്ല. രണ്ടു ദിവസം മുമ്പ് തളങ്കര റെയില്‍വെ ട്രാക്കിനു സമീപത്തു അവശനിലയില്‍ കണ്ട ഇയാളെ ടൗണ്‍ പൊലീസെത്തി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് ഇയാളെ കഴിഞ്ഞദിവസം കാണാതായത്. ഇതുസംബന്ധിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് കുമ്പളയില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. ടൗണ്‍ എസ്.ഐ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ജനറല്‍ ആശുപത്രിയില്‍ നിന്നു കാണാതായ ആളാണെന്നു മരിച്ചതെന്നു വ്യക്തമായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി.

Post a Comment

Previous Post Next Post