തെലങ്കാന വാറങ്കൽ നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുകയറി ആറുപേർ മരിച്ചു. തെലങ്കാന വാറങ്കൽ ഖമ്മം ദേശീയ പാതയിലാണ് അപകടം. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് വാറങ്കൽ പൊലീസ് പറഞ്ഞു. മരിച്ച ആറുപേരും ഓട്ടോ യാത്രക്കാരാണ്.
ഓട്ടോ ഡ്രൈവറായ ബട്ടു ശ്രീനിവാസ്, രാജസ്ഥാനിലെ ജയ്പൂർ സ്വദേശികളായ ജബോതു കുരേരി (25), നിതിൻ മണ്ഡല് (12), അർജുൻ മണ്ഡല് (20), സുരേഷ് കുരേരി (30), രൂപ്ചന്ദ്ദാമിൻ (35) എന്നിവരാണ് മരിച്ചത്. വാറങ്കലിലെ ലേബർ കോളനിയിലെ താമസക്കാരായ ഇവർ വനത്തിൽ നിന്ന് തേൻ ശേഖരിച്ച് വിൽപന നടത്തിവരികയായിരുന്നു. ഇവരുടെ സഹയാത്രികൻ അമീർ ദാമിനെ (18) പരിക്കുകളോടെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.