പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് പേര് മരിച്ചു നിരവധി പേര്‍ക്ക് പരിക്ക് .

 




പശ്ചിമ ബംഗാളിലെ ജഗന്നാഥ്പൂരില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ദത്തപുക്കൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.


കൊല്‍ക്കത്തയില്‍ നിന്ന് 30 കിലോമീറ്റര്‍ വടക്ക് ദത്തപുക്കൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ നില്‍ഗഞ്ചിലെ മോഷ്‌പോളിലെ ഫാക്ടറിയില്‍ രാവിലെ 10 മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.


അധികൃതര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തി ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ തീയണയ്ക്കുകയാണ് ഇപ്പോള്‍. ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സ്ഥലത്തുണ്ടായിരുന്ന ഫയര്‍ സ്റ്റേഷൻ ഓഫീസര്‍ അസിസ് ഘോഷ് എഎൻഐയോട് പറഞ്ഞു

Post a Comment

Previous Post Next Post