ഗ്യാസ് സിലിണ്ടർ കയറ്റിയ വാഹനത്തിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

 


 കോഴിക്കോട്   വടകര : പുറമേരിയിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന ഗ്യാസ് സിലിണ്ടർ വാഹനത്തിന് തീപിടിച്ചു. സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും ഡ്രൈവറുടെയും, നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണ്.

പുറമേരിയിൽ ഇന്ന് രാവിലെയാണ് ഗ്യാസ് സിലിണ്ടർ കയറ്റി പോവുകയായിരുന്ന ഗുഡ്സ് വാഹനത്തിന് തീ പിടിച്ചത്. സംഭവം ശ്രദ്ധയിൽ പെട്ട ഡ്രൈവർ പുറത്തിറങ്ങിയപ്പോഴാണ് ക്യാബിനിന് പിന്നിൽ നിന്ന് തീ ഉയരുന്നത് കാണുന്നത്. ഉടൻ തന്നെ ഡ്രൈവർ ഫയർ എസ്റ്റിംഗുഷർ ഉപയോഗിച്ച് തീ കെടുത്തുകയും ഇതിനിടയിൽ നാട്ടുകാർ സിലിണ്ടർ പുറത്തേക്ക് മാറ്റുകയുമായിരുന്നു.

Post a Comment

Previous Post Next Post