വയനാട് പുതുശ്ശേരി വാളേരി വാഴത്താറ്റ് പുഴകടവിൽ 14 വയസ്സുകാരൻ മുങ്ങി മരിച്ചു.പുതുശ്ശേരി എടമുണ്ട എഫ്ആർപി കോളനിയിലെ ബാബുവി ന്റെയും, സുധയുടേയും മകനും, വാളേരി ഗവ.ഫയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയുമായ വൈഷ്ണവ് ആണ് മരി ച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കവെ ഇന്ന് രണ്ടരയോടെയാണ് അപ കടം. കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് വൈഷ്ണവ് മുങ്ങിപ്പോ കുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ ബഹളം വെച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മാനന്തവാടി അഗ്നി സുര ക്ഷ സേനയെ വിവരമറിയിക്കുകയും, തുടർന്ന് സംഭവസ്ഥലത്തെത്തിയ സേനാംഗങ്ങളും, നാട്ടുകാരും തിരച്ചിൽ നടത്തി വൈഷ്ണവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം മാനന്ത വാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: വൈശാഖ്, ഗോപിക, ശ്രീഷ്മ, കൃഷ്ണ, വൈഷ്ണവി.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100