വയനാട്: വയനാട് ജീപ്പ് ദുരന്തത്തില്‍ മരിച്ച ഒൻപത് പേര്‍ക്ക് നാടിന്റെ യാത്രാമൊഴി. മക്കിമല എല്‍.പി സ്‌കൂളില്‍ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാൻ ആയിരങ്ങളാണ് എത്തുന്നത്
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം മക്കിമലയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. സംസ്‌കാരം വൈകീട്ട് നടക്കും.
വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് പൊതുദര്‍ശനത്തിന് എത്തുന്നത്. സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ അന്തിമോപചാരമര്‍പ്പിച്ചു. എം.എല്‍.എമ്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എല്ലാം അന്തിമോപചാരം അര്‍പ്പിച്ചു. പെതുദര്‍ശനം പൂര്‍ത്തിയായ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുക.
അതിന് ശേഷം മതപരമായ ചടങ്ങുകള്‍ നടത്തി സംസ്‌കാരം നടത്തും.
ഒരു വീട്ടിലെ രണ്ടു പേരുള്‍പ്പടെ ഒമ്ബത് പേരാണ് മരിച്ചത്. മക്കിമല ആറാം നമ്ബര്‍ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്തയും മകള്‍ ചിത്ര, ഇവരുടെ നാട്ടുകാരായ ലീല, ശോഭന, റാബിയ, കാര്‍ത്യായനി, ഷജ, ചിത്ര, ചിന്നമ്മ, റാണി എന്നിവരാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന മറ്റു അഞ്ചു പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അടക്കം അറിയിച്ചിരുന്നു.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100