ബിഹാറില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു

 


ബിഹാറിലെ ഛപ്ര ജില്ലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞു വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച കര്‍ണ കുദരിയ ഗ്രാമത്തിലാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

അപകടത്തില്‍ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബെയ്കുന്തപുര്‍ സ്വദേശികളായ 4 പേരും ഛപ്ര ജില്ല സ്വദേശിയായ ഒരാളുമാണ് മരണപ്പെട്ടത്.


അപകട വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഗോപാല്‍ഗഞ്ചില്‍ നിന്നും ഛപ്രയിലേക്ക് വന്ന കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.


Previous Post Next Post