രാത്രി റൂമിൽ ഉറങ്ങാൻ കയറിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


തൃശ്ശൂർ  ചാവക്കാട്: യുവാവിനെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കടപ്പുറം മാട്ടുമ്മൽ ലണ്ടൻ റോഡിൽ പരേതനായ കറുപ്പം വീട്ടിൽ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. രാവിലെ 11ഓടെയാണ് സംഭവം വീട്ടുകാർ അറിയുന്നത്. ബുധനാഴ്ച രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേൽക്കാതായതോടെ വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ചാവക്കാട് താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏറെനാൾ ഗൾഫിലായിരുന്ന ശനീദ് കുറച്ചുകാലമായി നാട്ടിലാണ്. വിവാഹമോചിതനാണ്. മാതാവ്: മൈമൂന. മകൻ: ഷാറൂഖ്.

Post a Comment

Previous Post Next Post