കുത്തേറ്റ നിലയിൽ കാണപ്പെട്ട യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിലാണ് ഇയാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് 5.50 ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് അവശനിലയിൽ യുവാവിനെ യാത്രക്കാർ കണ്ടത്.
കൊല്ലം അഞ്ചാലുംമൂട് തൃക്കരുവ സ്വദേശി അനീസ് ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം
