ഇടുക്കി പീരുമേട്: വാഗമണ്‍-പുള്ളിക്കാനം- മൂലമറ്റം റോഡില്‍ കാര്‍ മുന്നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്.
വാഹനത്തിലുണ്ടായിരുന്ന പുള്ളിക്കാനം ചോറ്റുപാറ സ്വദേശികളായ അത്തിയാലില്‍ ഡോമിനിക് സെബാസ്റ്റ്യൻ ,സൂരജ് ഡോമിനിക് എന്നിവര്‍ പരിക്കുകളോടെ രക്ഷപെട്ടു. മരത്തില്‍ തങ്ങിനിന്നതിനാലാണ് ഇവര്‍ക്ക് രക്ഷപ്പെടാനായത്.
ഇന്നലെ പുലര്‍ച്ചെ യാണ് അപകടം. മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി തൊടുപുഴയില്‍ നിന്നും വസ്ത്രങ്ങള്‍ എടുത്തു മടങ്ങിവരുമ്ബോഴാണ് അപകടം സംഭവിച്ചത്. വാഗമണ്‍ പുള്ളിക്കാനം മൂലമറ്റം റോഡില്‍ ഡി.സി കോളേജിന് സമീപം കാര്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇവര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കള്‍ വീട്ടില്‍ എത്തിയിട്ടും ഡൊമിനിക്കിനെയും, സൂരജിനെയും കാണാത്തതു കൊണ്ട് വാഗമണ്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടകാരണമെന്നറിയുന്നു. മുന്നൂറ് അടി താഴ്ചയില്‍ മരത്തില്‍ കാര്‍ തട്ടി നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. കുത്തനെയുള്ള ഇറക്കവും വളവുകളും ഉള്ള പാതയാണ് ഇത് . അപകടത്തില്‍ സൂരജിന്റെ കൈക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട് .അപകടത്തില്‍ പെട്ട രണ്ടുപേരെയും തൊടുപുഴയിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു . വാഗമണ്‍ എസ് ഐ നൗഷാദ് ഒ.എച്ച് ,ഗ്രേഡ് എസ്. ഐ അബ്ദുള്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.