എരുമപ്പെട്ടി സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികളെ കാണാതായി

 


തൃശൂർ: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ കാണാതായി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ സ്വദേശി അർജുൻ (14),

പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ ദിൽജിത്ത് (14) എന്നിവരെയാണ് കാണാതായത്.

ഇന്ന് സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ഉച്ച മുതലാണ് കാണാതായത്. ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്.

ഇവരുടെ ബാഗുകൾ ക്ലാസ് മുറികളിലുണ്ട്. സ്കൂൾ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

വിവരങ്ങൾ ലഭിക്കുന്നവർ 04885273002,

9497980532 എന്ന നമ്പറുകളിൽ അറിയിക്കണം.

Post a Comment

Previous Post Next Post