തലശ്ശേരിയിൽ ഓടുന്ന ബസ്സിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി- ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസ്സിന്റെ ഗ്ലാസാണ് തകർത്തത്. രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുകയായിരുന്നു. സംഭവസമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് കല്ലെറിഞ്ഞത്. എന്നാൽ പ്രകോപനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമല്ല. കല്ലേറ് ഉണ്ടായതിനെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ ഇറക്കി. കല്ലെറിഞ്ഞവരെ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.