തൃശ്ശൂർ അന്തിക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലപ്പാട് പുറത്തൂർ സ്വദേശി കൊടപ്പുള്ളി ഭദ്രമോഹനൻ മകൻ സിദ്ധാർത്ഥ് (37) ആണ് മരിച്ചത്. അവിവാഹിതനാണ്. ബുധനാഴ്ച രാത്രി
ഇരിങ്ങാലക്കുടയിൽ നിന്ന് ബൈക്കിൽ വീട്ടിലേയ്ക്ക് വരും വഴി അവറാൻ പമ്പിന് സമീപം വച്ച് അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് മരിച്ചത്. ഇടിച്ച വാഹനം ഏതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്കാരം ഞായറാഴ്ച നടക്കും. അമ്മ: ഇന്ദു ഭദ്രമോഹനൻ, സഹോദരങ്ങൾ: സേതു കെ.ബി, ശ്യാമിലി, ശാലിനി.
