മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപ്പാലത്തിനു സമീപം ഹെവി ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രിയോടെയാണ് അങ്ങാടിപ്പുറം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ലോറി മറിഞ്ഞ് അപകടമുണ്ടായത്. ലോറിയിൽ നിറയെ ആക്രി സാമഗ്രികളാണ് ഉണ്ടായിരുന്നത്. അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ തൊട്ടു മുൻപുള്ള പ്രദേശത്താണ് അപകടം ഉണ്ടായിരിക്കുന്നത്. നിയന്ത്രണം വിട്ട ഹെവി ലോറി റോഡരികിലെ വൈദ്യുത കാലിൽ ഇടിച്ചാണ് നിന്നത്. ഇതോടെ വൈദ്യുത കാലും തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാദത്തിൽ ലോറിക്കും കേടു പാടുകൾ സംഭവിച്ചിട്ടുണ്ട്.