കാറിടിച്ച്‌ ബൈക്ക് യാത്രക്കാരായ ദമ്ബതികള്‍ക്ക് പരിക്ക്

  


ഏറ്റുമാനൂര്‍: കല്ലറ-നീണ്ടൂര്‍ റോഡില്‍ മുടക്കോലി ഭാഗത്ത് ബൈക്കില്‍ കാറിടിച്ച്‌ ദമ്ബതികള്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകീട്ട് 7.30നാണ് അപകടം.

മാൻവെട്ടം മേമുറി മുകുളേല്‍ മനീഷ് (36), ഭാര്യ രാജേശ്വരി (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


രാജേശ്വരിയുടെ വലത് കാലിനേറ്റ പരിക്ക് ഗുരുതരമാണ്. മെഡിക്കല്‍ കോളജിനടുത്ത് വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്യുന്ന മനീഷും ആര്‍പ്പൂക്കരയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന രാജേശ്വരിയും ഒന്നിച്ച്‌ തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. 

നീണ്ടൂര്‍ ഭാഗത്തേക്കു വന്ന കാറാണ് ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയത്. തുടര്‍ന്ന് നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. രാജേശ്വരിയെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

.അപകടത്തില്‍ ബൈക്ക് തകര്‍ന്നു. ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post