യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

 


തിരുവനന്തപുരം: ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.


നാല് മാസം മുമ്പാണ് ബെൻസിയും ഭാർത്താവ് ജോബിനും ആര്യനാട് പുതുക്കുളങ്ങരയിൽ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവർ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയർ സർവ്വീസ് ജീവനക്കാരനുമാണ്. ജോബിൻ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ബെൻസി വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

Post a Comment

Previous Post Next Post