പാലക്കാട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ്
സംഭവം. എരുത്തേമ്പതി സ്വദേശി, ജഗദീഷ് (24) നാണ് പരിക്കേറ്റത്. സംഭവത്തെതുടർന്ന് യുവാവിനെ
കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമല്ല. യുവാവിന്റെ
പോക്കറ്റിൽ കിടന്ന ഫോൺ ആയിരുന്നു പൊട്ടിത്തെറിച്ചത്. യുവാവിന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്.