മലപ്പുറം തിരൂർ തിരുന്നാവായ : ഭാരതപ്പുഴയുടെ തീരത്തെ കൊടക്കൽ ബന്ദർ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി പണിക്കൻകുടി സ്വദേശി ഡ്രിനിൽ കെ.കുര്യൻ (47) മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. വെളളത്തിൽ മുങ്ങിയ ഡ്രിനിൽ ഏറെ നേരമായിട്ടും പൊങ്ങാത്തതിനെ തുടർന്ന് കരയിലുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. സംഭവമറിഞ്ഞു ഓടികൂടിയ നാട്ടുകാരും മറ്റും നടത്തിയ തിരച്ചിലിൽ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. വിവരമറിഞ്ഞ് പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഭൂമി രജിസ്ട്രേഷനുമായി കഴിഞ്ഞ ദിവസം തിരുന്നാവായ താഴത്തറ സ്വദേശിയായ ശിവദാസൻ്റെ വീട്ടിൽ എത്തിയതായിരുന്നു മരിച്ച ഡ്രനിൽ. നാളെ ഗൾഫിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം..

