നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്



 തൃശ്ശൂർ പെരുമ്പിലാവ്: നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പൊറവുർ കൊണ്ടത്ത് വളപ്പിൽ മധുവിന്റെ മകൻ വിഷ്ണുവിനെ (32) നാട്ടുകർ ചേർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമായതിനാൽ വിദഗ്ത ചികിത്സക്കായി തൃശൂർ അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിദേശത്തായിരുന്ന വിഷ്ണു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

 കാട്ടകാമ്പാലിലുള്ള ബന്ധുവീട്ടിലക്ക് പോകുന്ന വഴിയാണ് വിഷ്ണു ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചത്. 

മേഖലയിൽ അടുത്ത കാലത്തായി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിരിക്കയാണ്.

Post a Comment

Previous Post Next Post