ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മൂന്നു പേർക്ക് പരിക്ക്
 കൊല്ലം : അഞ്ചൽ  സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ യാത്രികരായ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയയ്ക്കൽ മംഗലത്ത് വീട്ടിൽ സുജിത് (38) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന വയൽ ബഥേൽ ഹൗസിൽ ലീലാമ്മ (65), ലിജി (28), സിയോണ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ആയൂർ- ഇളമാട് റോഡിൽ കുളഞ്ഞിയിൽ പാലത്തിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ആയൂരിൽ നിന്നും കൊല്ലത്തേക്ക് പോയ ബസും എതിരേ വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ഏറെ ശ്രമപ്പെട്ടാണ് തകർന്ന ഓട്ടോറിക്ഷയിലുള്ളവരെ പുറത്തെടുത്തത്. ഉടൻ തനെ നാലുപേരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും സുജിത്ത് മരിച്ചു.


ഇളമാട് ഗവ. ഹോമിയോ ആശുപത്രിയിൽ പോയി തിരികേ വരികയായിരുന്നു ഓട്ടോയിലുള്ളവർ. മരിച്ച സുജിത് അവിവാഹിതനാണ്. പിതാവ്: പരേതനായ ശശിധരൻ പിള്ള. മാതാവ്: അന്നമ്മ. സഹോദരൻ: ശ്രീജിത്ത്. ചടയമംഗലം പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post