തൃശ്ശൂർ കൊടുങ്ങല്ലൂർ കോട്ടപ്പുറം സിഗ്നലിനടുത്ത് ജെസിബി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എറണാകുളം ഗോതുരുത്ത് സ്വദേശി കോണത്ത് വീട്ടിൽ ജോസ് (53) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു അപകടം. സിഗ്നൽ തെറ്റിച്ച് എത്തിയ ജെസിബി ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു