കണ്ണൂർ പഴയങ്ങാടി: കെഎസ്ടിപി റോഡ് പഴയങ്ങാടി-പാപ്പിനിശേരി റോഡില്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ കാറും പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു.
കാര്‍ യാത്രക്കാരായ ഷാജി, മകൻ ആദിക് (ആറ്), പിക്കപ്പ്‌വാൻ ഡ്രൈവര്‍ അമിത്ത് (25), സഹായി ഗോകുല്‍ (28), സ്കൂട്ടര്‍ യാത്രികൻ ചെങ്ങല്‍ പൊടിത്തടത്തിലെ ഷിജില്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം.
കണ്ണൂരില്‍നിന്നു പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കാറും പഴയങ്ങാടിയില്‍നിന്നു ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ്‌വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട പിക്കപ്പ് വാനിന് പിറകിലാണ് സ്കൂട്ടര്‍ ഇടിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പഴയങ്ങാടി എസ്‌എച്ച്‌ഒ ടി.എൻ. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ വൈകുന്നേരം ആറോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചു.