നെല്ലിമലയ്ക്കു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം

 


വണ്ടിപ്പെരിയാര്‍: നെല്ലിമലയ്ക്കു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. ഇരു കാറുകളിലുമായി സഞ്ചരിച്ചിരുന്ന എട്ടു പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

തേക്കടിയില്‍നിന്നു കുട്ടിക്കാനത്തേക്കു പോവുകയായിരുന്ന എറണാകുളം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും പത്തനംതിട്ടയില്‍നിന്നു വേളാങ്കണ്ണിയിലേക്കു പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ സഞ്ചരിക്കുന്ന കാറും തമ്മില്‍ കുട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഒരു കാര്‍ റോഡില്‍ നിന്നും തെന്നിമാറി റോഡരികിലെ കാട്ടില്‍ വീണു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് കാര്‍ റോഡിലേക്കു മാറ്റിയത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post