കോഴിക്കോട് :മുക്കം ഇരുവഞ്ഞിപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു
വെൻറ് പൈപ്പ് പാലത്തിന് സമീപത്താണ് ഒടുക്കിപ്ൽപെട്ടത്. പാലക്കാട് സ്വദേശി മിദ്ലാജാണ് ഒഴുക്കിൽപ്പെട്ടത് വൈകുന്നേരം 3.30തോടുകൂടി സുഹൃത്തുകളുമായി നീന്തുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത് .
വിദ്യാർത്ഥിയെ പുഴയിൽ അകപ്പെട്ടതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ് മുങ്ങി കണ്ടെടുത്തു.പൂനൂര് ദവ കോളേജ് പ്ലസ് ടു വിദ്യാർഥി മിഥിലാജ് 17 ആണ് വെള്ളത്തിൽ അകപ്പെട്ടത്. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് അഹ്സനാണ് പിതാവ്. മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പുഴയിൽ തിരിചിൽ നടത്തുന്നതിനിടയിൽ കണ്ടെടുക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ടീം അംഗം ആർ മിഥുൻ ആണ് മുങ്ങിയെടുത്തത്. തുടർന്ന് സേനാംഗ ങ്ങൾ CPR നൽകിയ ശേഷം പെട്ടെന്ന് തന്നെ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ മുക്കം കെഎംസിടി ഹോസ്പിറ്റലിൽ എത്തിച്ചു. മരണം സ്ഥിരീകരിച്ചിട്ടില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എം സി മനോജ്, പയസ്സ് അഗസ്റ്റിൻ, ഫയർ ആർ എസ് ക്യൂ ഓഫീസർമാരായ പി ബിനീഷ്, കെ സി അബ്ദുസലീം, ഓ അബ്ദുൽ ജലീൽ, വൈ പി ഷറഫുദ്ദീൻ, കെ ടി സാലിഹ്, ചാക്കോ ജോസഫ്, ജോളി ഫിലിപ്പ്, വിജയകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.