പൊന്നാനി നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം.

 




മലപ്പുറം പൊന്നാനി ..

 എരമംഗലം നരണിപ്പുഴക്കടുത്ത് താമസിക്കുന്ന കടുങ്ങിൽ വിശ്വനാഥൻ എന്നവരുടെ മകൻ വിവേക് (22)ആണ് മരണപ്പെട്ടത്.

ഇന്നലെ വൈകീട്ടോടെ പൊന്നാനി കാഞ്ഞിരമുക്ക് പത്തായിയിലാണ് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ വിവേക് നെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ശവസംസ്കാരം: വീട്ട് വളപ്പിൽ.

മാതാവ്: ഷീജ
സഹോദരൻ: വിഷ്ണു.

Post a Comment

Previous Post Next Post