വയനാട് പുൽപ്പള്ളി: ആഗസ്റ്റ് 12ന് പുൽപ്പള്ളി ചെറ്റപ്പാലത്ത് വെച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് മിലിട്ടറി ഉദ്യോ ഗസ്ഥൻ മരണപ്പെട്ടു. ചെറുപ്പാലം പുല്യാട്ടേൽ കുര്യാച്ചൻ (67) ആണ് മരി ച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിലാണ് അപകടം നടന്നത്. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ക്കാരം നാളെ (ആഗസ്റ്റ് 20) ഉച്ചയ്ക്ക് 1 മണിക്ക് ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: സാലി. മക്കൾ: നിരുജ, അമൃത, അഞ്ചന. മരുമക്കൾ: ബിജോയ്, നോബി, ഷാന്റോ
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100